ന്യൂഡൽഹി : പ്രധാൻ മന്ത്രി ജൻ ധൻ യോജന പദ്ധതി’യിലൂടെ രാജ്യത്തെ 43 കോടി ജനങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയതായി റിപ്പോർട്ട്. ഇതിൽ പകുതിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
2014 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പാവങ്ങൾക്ക് വേണ്ടി ‘പ്രധാൻ മന്ത്രി ജൻ ധൻ യോജന എന്ന പദ്ധതി’ ആരംഭിച്ചത്. പിഎംജെഡിവൈ പദ്ധതി പ്രകാരം സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ ഏത് ബാങ്ക് ശാഖകളിലൂടെയും അക്കൗണ്ട് തുറക്കാൻ കഴിയും. ബാങ്കിംഗ് സേവനങ്ങളും ഇതിലൂടെ സൗജന്യമാണ്. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയുള്ള പണ കൈമാറ്റം, കേന്ദ്ര , സംസ്ഥാന സർക്കാർ ഏജൻസികളുടെ ചെക്ക് കൈമാറ്റം തുടങ്ങിയ സേവനങ്ങളും സൗജന്യമാണ്. ഒരു മാസത്തിനുള്ളിൽ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിനും മൂല്യത്തിനും പരിധിയില്ല എന്നതാണ് മറ്റൊരു സവിശേഷത.
Post Your Comments