ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ 31-ാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. ജൂലൈ 17 മുതല്‍ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 19 ഇടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.
അതേസമയം, യുപിഎ സര്‍ക്കാരിന്റെ ഓയില്‍ ബോണ്ട് ബാധ്യത ഇല്ലായിരുന്നെങ്കില്‍ ഇന്ധന വിലയില്‍ കേന്ദ്ര സര്‍ക്കാരിന് ഇളവുകള്‍ നല്‍കാനാകുമായിരുന്നുവെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഇറക്കിയ ഓയില്‍ ബോണ്ടുകള്‍ തിരിച്ചടിയായെന്നും ഉയര്‍ന്ന ഇന്ധന വിലയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിശദമായ ചര്‍ച്ച നടത്താതെ മറ്റൊരു പരിഹാരവുമില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.
യുപിഎ സര്‍ക്കാരിന്റെ 1.4 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ടുകള്‍ മോദി സര്‍ക്കാര്‍ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ ഇന്ധന വില വര്‍ധനവില്‍ ആശ്വാസം നല്‍കാമായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം, രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങളിലെത്തിക്കാന്‍ എണ്ണ കമ്പനികള്‍ തയാറാകാത്തതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
Post Your Comments