കോഴിക്കോട്: താലിബാന്‍ തീവ്രവാദിസംഘടന അല്ലെന്ന വാദവുമായി മാധ്യമ പ്രവർത്തകൻ ഒ അബ്ദുള്ള. മനോരമ ചാനലിന്റെ ചര്‍ച്ചയിലാണ് വിചിത്ര വാദവുമായി ഒ അബ്ദുള്ള രംഗത്ത് എത്തിയത്. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ നേരിടുന്ന ദുരിതത്തിന് ലോകത്തിന് മുന്‍പില്‍ പതിനായിരക്കണക്കിന് അനുഭവസാക്ഷ്യം ഉണ്ടെന്നും ‘മതം പഠിച്ച വിദ്യാര്‍ത്ഥികള്‍’ എന്നുമാത്രമാണ് താലിബാന്‍ എന്ന അറബി വാക്കിന്റെ അര്‍ത്ഥമെന്നുമാണ് ഒ അബ്ദുള്ള ചർച്ചയിൽ വാദിച്ചത്.
‘ബലാല്‍സംഗം വലിയകാര്യമൊന്നുമല്ല. ഇന്ത്യയില്‍ ബലാല്‍സംഗം നടക്കുന്നതിനും അനുഭവസാക്ഷ്യം ഉണ്ടെല്ലോ..മതം പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്നുമാത്രമാണ് താലിബാന്‍ എന്ന അറബി വാക്കിന്റെ അർത്ഥം തീവ്രവാദി എന്നല്ല. ഇസ്ലാമിക സ്റ്റേറ്റിനെ താലിബാന്‍ എതിര്‍ക്കുന്നുണ്ടല്ലോ. താലിബാന്റെ ജീവിതവീക്ഷണം തന്നെ മതനിയമങ്ങളെ ആസ്പദമാക്കിയാണ്. ശരി അത് മാത്രമാണ്, താലിബാന്‍ നിയമമായി അംഗീകരിച്ചിരുന്നത്. മത വീക്ഷണമുള്ള ജനാധിപത്യ ഭരണമായിരിക്കും അവിടെ വരുക’- ഒ അബ്ദുള്ള വാദിച്ചു .
ചർച്ചയ്ക്കിടെ മാധ്യമ പ്രവർത്തക ഷാനി പ്രഭാകരൻ ശക്തമായി പ്രതികരിച്ചെങ്കിലും ഒ അബ്ദുള്ള തന്റെ വാദത്തോട് ഉറച്ചുതന്നെ നിന്നു എന്നതാണ് മറ്റൊരു യാഥാർഥ്യം. അഫ്ഗാനിസ്ഥാനില്‍ താലീബാന്‍ പെണ്‍കുട്ടികളെ ബലാത്സംഗം നടത്തുന്നതിനേയും ഒ അബ്ദുള്ള ന്യായീകരിച്ചു. ബലാത്സംഗം വലിയകാര്യമൊന്നുമല്ലെന്നും ഇന്ത്യയിലും ബലാത്സംഗകേസുകളില്ലേ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
Post Your Comments