
ശ്രീനഗർ : ജമ്മു കശ്മീരിൽ ബിജെപി നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി ഭീകരർ. ഹോംഷാലിബാഗ് ബിജെപി അധ്യക്ഷൻ ജാവേദ് അഹമ്മദ് ധർ ആണ് കൊല്ലപ്പെട്ടത്.
കുൽഗാമിലെ ബർസാലോ ജാഗിറിലായിരുന്നു സംഭവം നടന്നത്. ആയുധങ്ങളുമായി എത്തിയ ഭീകര സംഘം ധറിന് നേരെ വെടിയുതിർക്കുകയായിരുന്നു.രക്തത്തിൽ കുളിച്ചുകിടന്ന ധറിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read Also : ട്വിറ്ററിന്റെ ഔദ്യോഗിക ചിഹ്നത്തിന് സമാനമായ കിളിയെ വറുത്ത് കഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ : വീഡിയോ കാണാം
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ ബിജെപി നേതാവാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്. കുൽഗാമിലെ കിസാൻ മോർച്ച അദ്ധ്യക്ഷനെയും ഭാര്യയെയുമാണ് കഴിഞ്ഞ ആഴ്ച ഭീകരർ വീട്ടിലെത്തി വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ രജൗരിയിൽ ബിജെപി പ്രാദേശിക നേതാവിന്റെ വീടിന് നേരെയും ഭീകരർ ആക്രമണം നടത്തിയിരുന്നു.
Post Your Comments