Latest NewsNewsIndia

രാജ്യത്തെ മികച്ച മുഖ്യമന്ത്രി : ഇന്ത്യാ ടുഡെ ‘മൂഡ് ഓഫ് നേഷന്‍’ സര്‍വേ ഫലം പുറത്ത്

ചെന്നൈ : ഇന്ത്യാ ടുഡെ നടത്തിയ ‘മൂഡ് ഓഫ് നേഷന്‍’ സര്‍വേ ഫലം പുറത്ത് വിട്ടു. അതാത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ മികച്ച മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. 42 ശതമാനം പേരാണ് എം.കെ. സ്റ്റാലിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

Read Also : ട്വിറ്ററിന്റെ ഔദ്യോഗിക ചിഹ്നത്തിന് സമാനമായ കിളിയെ വറുത്ത് കഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ : വീഡിയോ കാണാം 

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. 35 ശതമാനം പേരാണ് പിണറായി വിജയന് വോട്ട് ചെയ്തത്. 38 ശതമാനമാണ് നവീന്‍ പട്‌നായിക്കിന് ലഭിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഏഴാം സ്ഥാനത്താണുള്ളത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും 22 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇരുവർക്കും എട്ടും ഒമ്പതും സ്ഥാനങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button