
കൊച്ചി : ഇറാനിൽ നിന്ന് വരുന്ന മയക്കുമരുന്നുകൾ ലക്ഷദ്വീപിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് അറസ്റ്റിലായ ശ്രീലങ്കൻ മയക്കുമരുന്ന് കച്ചവടക്കാർ. ഇന്ത്യയിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന ശ്രീലങ്കൻ സ്വദേശികളായ സുരേഷ്, സുന്ദര രാജ് എന്നിവരെ അങ്കമാലിയിൽ നിന്ന് അന്വേഷണ ഏജൻസികൾ പിടികൂടിയിരുന്നു. ഇവർ എൽടിടിഇയുടെ സ്ലീപ്പർ സെല്ലുകളുമായി അടുത്ത ബന്ധമുള്ളവരാണ്.
Read Also : മതിൽ ചാടിക്കടന്ന് ഗ്രില്ലിനിടയിലൂടെ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് : വീഡിയോ കാണാം
കടൽ മാർഗ്ഗം ഇറാനിലേക്കും , ശ്രീലങ്കയിലേക്കും , പാകിസ്താനിലേക്കും മയക്കു മരുന്ന് കടത്തുന്നതായി നേരത്തേയും റിപ്പോർട്ടുകൾ വന്നിരുന്നു . ഈ മരുന്നുകളും ആയുധങ്ങളും ഇന്ത്യയിലേക്കും എത്താറുണ്ട് . കേസുമായി ബന്ധപ്പെട്ട് അങ്കമാലി കിടങ്ങൂരിലെ ഒരു വീട്ടിൽ എന്‍.ഐ.എ ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയിരുന്നു .കേസിലെ ഏഴാം പ്രതിയായ ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജ് കിടങ്ങൂരില്‍ റെയ്ഡ് നടന്ന വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നു. സുരേഷ് നിയമവിരുദ്ധമായിട്ടായിരുന്നു ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്.
Post Your Comments