Latest NewsKeralaNews

സഹകരണ മേഖല കരുത്താർജ്ജിക്കുന്നു: മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെട്ട് സഹകരണ മേഖല ഇന്ന് കൂടുതൽ കരുത്താർജ്ജിച്ച് വൈവിദ്ധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ഈക്കോസ് – കണ്ണൂരിന്റെ കീഴിൽ ആരംഭിച്ച ആശ്വാസ് സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യുവജനങ്ങൾക്കായുള്ള സഹകരണ സംഘങ്ങൾ രൂപീകരിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം: ജവാന്മാർക്ക് പരിക്ക്

‘നെൽകൃഷിക്കാരുടെ സംഘം പ്രവർത്തിക്കുന്നു. കലാകാരന്മാരുടെ സംഘം വരുന്നു. ഇങ്ങനെ വിശാലമായ അർത്ഥത്തിൽ സഹകരണ മേഖല വിപുലവും വിശാലവുമായി രംഗത്തു വരുന്ന ഘട്ടത്തിൽ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ സഹകരണ മേഖല ആകെ കുഴപ്പത്തിലാണെന്ന പ്രചാരണം ചില കേന്ദ്രങ്ങളിലും നിക്ഷിപ്ത താൽപ്പര്യക്കാരിലും നിന്നുയരുന്നുണ്ട്. അത്തരം നീക്കങ്ങൾ തിരിച്ചറിഞ്ഞ് സഹകരണ സംഘങ്ങളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകണമെന്ന്’ അദ്ദേഹം അഭ്യർത്ഥിച്ചു.

‘സഹകരണ മേഖല കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. കേന്ദ്രസർക്കാർ ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. നേരത്തെ സൃഷ്ടിച്ച ചില നിയമങ്ങളും സഹകരണ മേഖലയക്ക് വെല്ലുവിളിയാകുന്നു. സഹകരണ മേഖല സംസ്ഥാന വിഷയമാണെന്ന വിധി സുപ്രീം കോടതി വിധി ആശ്വാസകരമാണ്. എന്നാൽ ഇനി മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ സംരക്ഷിക്കാൻ കേന്ദ്രം ശ്രമിക്കുന്നതിൽ ആശങ്കയുണ്ട്. ഇത്തരത്തിലൊരു അവസരത്തിൽ സഹകാരികളെല്ലാം ഒരുമിച്ചു നിൽക്കേണ്ടതാണെന്ന്’ അദ്ദേഹം പറഞ്ഞു.

‘അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കാര്യങ്ങളിൽ ഇക്കോസ് മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും വൈവിദ്ധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഇനിയും മുന്നോട്ട് പോകണമെന്നും’ മന്ത്രി ആവശ്യപ്പെട്ടു.

Read Also: കാബൂളിൽ വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കവെ വീണ് മരിച്ചത് രണ്ട് കുട്ടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button