വാഷിങ്ടണ്‍: അഫ്ഗാനിലെ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാവണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍. തകര്‍ന്ന ഹൃദയത്തോടെയാണ് അഫ്ഗാനിലെ കാഴ്ചകള്‍ കണ്ടത്, അഫ്ഗാന് ജനതക്ക് പിന്തുണ നല്‍കണമെന്ന് ട്വിറ്ററിലൂടെയാണ് അന്റോണിയോ ഗുട്ടറസ് പറഞ്ഞത്.
Also Read:ഏട്ടുമാസം ഗർഭിണിയായ യുവതി മനോവിഷമം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു: ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
‘തകര്‍ന്ന ഹൃദയത്തോടെയാണ് അഫ്ഗാനിലെ കാഴ്ചകള്‍ ലോകം കണ്ടത്. എല്ലാ രാജ്യങ്ങളും അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാവണം. തലമുറകളായി യുദ്ധവും അതിന്റെ കെടുതികളും അനുഭവിക്കുന്നവരാണ് രാജ്യത്തെ ജനത. അവര്‍ ഇപ്പോള്‍ നമ്മുടെ പൂര്‍ണ്ണ പിന്തുണ അര്‍ഹിക്കുന്നു. ഇപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണ്’, അന്റോണിയോ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, അഫ്ഗാൻ താലിബാൻ പിടിച്ചടക്കിയതോടെ വലിയ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഇനി ആർക്ക് നേരെയാണ് താലിബാൻ യുദ്ധം പ്രഖ്യാപിക്കുന്നതെന്ന് നിർവചിക്കാൻ കഴിയില്ല. ചൈനയും റഷ്യയും താലിബാനെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്.
Post Your Comments