Latest NewsNewsInternational

താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലെ ഭീകര സംഘടനകൾ കൂട്ടത്തോടെ അഫ്ഗാനിസ്താനിലേക്ക്

കാബൂൾ : താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ ഇസ്ലാമിക് സ്‌റ്റേറ്റ്, ജയ് ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ തുടങ്ങിയ സംഘടനകളിൽ പെട്ട ഭീകരരാണ് അഫ്ഗാനിലേക്ക് കൂട്ടത്തോടെയെത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരരുടെ അഫ്ഗാൻ പലായനം തുടരുകയാണെന്നാണ് റിപ്പോർട്ട്.

Read Also : സൈനിക വിമാനം തകര്‍ന്ന് വീണു : നിരവധി മരണം 

അമേരിക്കയുമായി ഉണ്ടാക്കിയ ധാരണയിൽ ഭീകര സംഘടനകൾക്ക് സംരക്ഷണം നൽകില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തുടരുന്ന ഭീകരരെ ഒഴിപ്പിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം അഫ്ഗാൻ പാകിസ്താന് സമാനമായ ഭീകര രാജ്യമാകുമെന്നാണ്.

മറ്റ് ഭീകരരെയും താലിബാൻ ഒപ്പം കൂട്ടാനാണ് സാദ്ധ്യത. ഇതിനോടകം തന്നെ അഫ്ഗാന്റെ പലയിടങ്ങളും ഭീകരർ കയ്യടക്കിയിട്ടുണ്ട്. ഇതിനിടെ മറ്റ് ഭീകരരെ പുറന്തള്ളാൻ താലിബാൻ തീരുമാനിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. അങ്ങിനെയെങ്കിൽ മറ്റൊരു സംഘർഷത്തിനാകും വീണ്ടും അഫ്ഗാൻ സാക്ഷ്യം വഹിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button