തിരുവനന്തപുരം: നേതൃത്വത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ പി സരിൻ. സ്ത്രീകളെ അഭിസംബോധന ചെയ്താണ് കോൺഗ്രസ് പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ചർച്ചകൾ 14 ഡിസിസി പ്രസിഡന്റുമാരെ കുറിച്ച് മാത്രമാണെന്നും സ്ത്രീകളെ അഭിസംബോധന ചെയ്യാൻ കോൺഗ്രസ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി: ആരോഗ്യ മന്ത്രി വീണാ ജോർജ്
കൂടുതലും സ്ത്രീ വോട്ടർമാരുള്ള കേരളത്തിൽ, വനിതാ മതിൽ മുതൽ കുടുബം ഭദ്രമാക്കിയ കിറ്റിന്റേയും പെൻഷന്റേയും രാഷ്ട്രീയം വരെ കൈമുതലായുള്ള സിപിഎം എങ്ങനെ അധികാരം നിലനിർത്തി എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോർ ഒരു വരി കൂടി എഴുതി ചേർക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വോട്ടിലാണ് കോൺഗ്രസ് തോറ്റതെന്നും സരിൻ വ്യക്തമാക്കി.
ചർച്ചകൾ 14 ജില്ലാ അദ്ധ്യക്ഷൻമാരുടെ മാത്രം പുറകേ പോകുമ്പോൾ മഹിളാ കോൺഗ്രസിന് കേരളത്തിൽ ഒരു അധ്യക്ഷയെ വെച്ച് തരേണ്ട ആൾ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നെന്നും സരിൻ കുറ്റപ്പെടുത്തുന്നു.
Read Also: സുപ്രീം കോടതി പരിസരത്ത് യുവതിയും യുവാവും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
അസമിൽ നിന്നുള്ള മുൻ ങജ മഹിളാ കോൺഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷ കൂടിയായ സുഷ്മിത ദേവ് ഇന്ന് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നു. പണ്ട്, മഹാരാഷ്ട്രയിൽ നിന്നുള്ള പ്രിയങ്ക ചതുർവേദി കോൺഗ്രസ്സ് വിട്ട് ശിവസേനയിൽ ചേർന്നതും അവർ ഇന്ത്യൻ രഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു. ഇന്നവർ ശിവസേനയുടെ ദേശീയ മുഖമാണ്. കോൺഗ്രസ്സ് വിട്ട ഖുശ്ബുവിനെയും ദിവ്യ സ്പന്ദന എന്ന രമ്യയേയും ഞാൻ ചർച്ച ചെയ്യാൻ മുതിരുന്നില്ല.
കൂടുതലും സ്ത്രീ വോട്ടർമാരുള്ള കേരളത്തിൽ, വനിതാ മതിൽ മുതൽ കുടുബം ഭദ്രമാക്കിയ കിറ്റിന്റേയും പെൻഷന്റേയും രാഷ്ട്രീയം വരെ കൈമുതലായുള്ള ഇജങ എങ്ങനെ അധികാരം നിലനിർത്തി എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോർ ഒരു വരി കൂടി എഴുതി ചേർക്കുക: സ്ത്രീകളെ അഡ്രസ്സ് ചെയ്യുന്ന രാഷ്ട്രീയം പറയുക, പ്രവർത്തിക്കുക! അവരുടെ വോട്ടിലാണ് കോൺഗ്രസ്സ് തോറ്റത്.
ചർച്ചകൾ 14 ജില്ലാ അദ്ധ്യക്ഷൻമാരുടെ മാത്രം പുറകേ പോകുമ്പോൾ മഹിളാ കോൺഗ്രസ്സിന് കേരളത്തിൽ ഒരു അദ്ധ്യക്ഷയെ വെച്ച് തരേണ്ട ആൾ അഖിലേന്ത്യാ തലത്തിൽ അത് ഇട്ടിട്ട് പോയി എന്നറിയുക.
ഇന്നത്തെ പ്രിയങ്ക ചതുർവേദിയുടെ ക്ഷമയേയും സമയത്തേയും പ്രകീർത്തിക്കുന്ന ട്വീറ്റിന്റെ പൊരുളന്വേഷിച്ചാൽ, അവർ കലിപ്പ് തീർത്തത് താലിബാനോടല്ല, മറിച്ച്, യുദ്ധ മുറ മറന്നു പോകുന്ന ഏതോ യോദ്ധാവിനെ ഉദ്ദേശിച്ചാന്നെന്ന് വ്യക്തം !
https://www.facebook.com/Dr.SarinP/posts/10219542649292269
Post Your Comments