![](/wp-content/uploads/2021/08/krishnapriya.jpg)
തൃശൂർ : ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യ സ്‌ത്രീധന പീഡനമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. ചെറുതുരുത്തി സ്വദേശിനിയായ പാലക്കാട് തിരുമിറ്റക്കോട് മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്‌ണപ്രഭ(24) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ചെറുതുരുത്തി പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ ഭർത്താവിനെയും ബന്ധുക്കളെയും പ്രതിയാക്കി പൊലീസ് കേസെടുത്തു.
മൂന്ന് വർഷം മുൻപാണ് ചെറുതുരുത്തി സ്വദേശി പുതുശേരി കുട്ടന്റെയും രാധയുടെയും മകളായ കൃഷ്‌ണപ്രഭ ഒപ്പം പഠിച്ചിരുന്ന ശിവരാജിനെ വിവാഹം ചെയ്‌തത്. പ്രണയവിവാഹമായിരുന്നു. ശിവരാജിനൊപ്പം പോകാനാണ് ഇഷ്‌ടം എന്ന് കൃഷ്‌ണപ്രഭ പൊലീസ് സ്റ്റേഷനിൽ വെച്ച് അറിയിച്ചതിനെ തുടർന്നായിരുന്നു വിവാഹം.
Read Also : പിസിഒഡി : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
പിന്നീട് പെൺകുട്ടി സ്വന്തം വീട്ടിൽ വന്നില്ല.എന്നാൽ ശനിയാഴ്‌ച ആത്മഹത്യ ചെയ്യും മുൻപ് തന്നെ വിളിച്ച് കൃഷ്‌ണപ്രഭ കരഞ്ഞതായും പ്രശ്‌നങ്ങളുണ്ടെന്നും വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതായും അമ്മ രാധ പറയുന്നു. എന്നാൽ വീട്ടിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ശിവരാജിന്റെ അമ്മ അറിയിച്ചത്. എറണാകുളത്ത് ജോലി ആവശ്യത്തിന് പോയ പെൺകുട്ടി തലേദിവസമാണ് വീട്ടിലെത്തിയതെന്നും പിറ്റേന്നും പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ പറയുന്നു.
Post Your Comments