
തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയഗാനം തെറ്റിച്ച് പാടിയ സംഭവത്തില്‍ സിപിഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പരാതി. ദേശീയ ഗാനം വികലമാക്കിയെന്നാരോപിച്ച് എന്‍ ഹരി പള്ളിയ്ക്കത്തോടാണ് പൊലീസില്‍ പരാതി നല്‍കിയത്. എം എന്‍ സ്മാരക മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം.
Read Also : താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവരോട് വെറുപ്പാണ്: കാബൂളിലെ അഫ്ഗാൻ ജനതയുടെ അവസ്ഥ പങ്കുവെച്ച് ജസ്ല മാടശ്ശേരി
ദേശീയഗാനത്തിന്റെ ആറാമത്തെ വരിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തെറ്റിച്ചത്. ‘വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ’ എന്നാണ് വരി. ഇതില്‍ ‘ഉച്ഛല ജിധി തരംഗാ’ എന്നതിനു പകരം ‘ഉച്ഛല ജലധിക ജിംഗാ’ എന്നാണ് കാനം രാജേന്ദ്രന്‍ പാടിയത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എംഎന്‍ സ്മാരകത്തിലാണ് കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ബിനോയ് വിശ്വം, സത്യന്‍ മൊകേരി ,പി വസന്തം, മാങ്കോട് രാധാകൃഷ്ണന്‍ , വി പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments