പല പെണ്‍കുട്ടികളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ചുവപ്പ്, പിങ്ക് അങ്ങനെ പല വര്‍ണ്ണത്തിലുളള ലിപ്സ്റ്റിക്കുകളും പെണ്‍കുട്ടികള്‍ ഉപയോഗിച്ചുവരുന്നു. അതും ബ്രാന്റഡ് തന്നെ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍ ലിപ്സ്റ്റികില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പലപ്പോഴും പെണ്‍കുട്ടികള്‍ക്ക്/ സ്ത്രീകള്‍ക്ക് അറിയില്ല. ലിപ്സ്റ്റിക് ഉപയോഗം മൂലം പല പാര്‍ശ്വഫലങ്ങളും ഉണ്ടാകാം.
ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെ പല ഭാഗങ്ങളെയും മോശമായി ബാധിക്കാം. കരളിനെയും വൃക്കയെയും വരെ ഈ ഘടകങ്ങള്‍ ബാധിക്കും. ത്വക്ക് രോഗങ്ങള്‍ വരാനും അലര്‍ജിയുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ ലിപ്സ്റ്റിക് ഉപയോഗം കഴിഞ്ഞതിന് ശേഷം വായ് നന്നായി കഴികുക.
Post Your Comments