Latest NewsNewsIndiaInternational

സിഎഎ നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ മോദി സര്‍ക്കാരിന് നന്ദി: അഫ്ഗാനി ന്യൂനപക്ഷങ്ങളെ ഇന്ത്യ രക്ഷിക്കുമെന്ന് കങ്കണ

നിലവില്‍ അഫ്ഗാനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജ്യം

ന്യൂഡൽഹി : താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാരിനെ കീഴടക്കിയ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. അഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നും രാജ്യത്ത് സിഎഎ നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിക്കുന്നു എന്നും കങ്കണ പറഞ്ഞു. ഇൻസ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സിഎഎ നടപ്പാക്കാന്‍ ശ്രമിക്കുന്നതിലൂടെ ഇന്ത്യ ചെയ്തത് ഹിന്ദു, സിഖ്, ബുദ്ധമതക്കാര്‍, ജയ്‌നര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ പിന്നെ മറ്റ് മുസ്ലീം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് പ്രതീക്ഷയും താമസിക്കാൻ ഇടവും നല്‍കുകയാണെന്ന് കങ്കണ പറയുന്നു. നിലവില്‍ അഫ്ഗാനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. അങ്ങനെ ഒരു ദിവസം ഇന്ത്യ ലോകത്തെ തന്നെ രക്ഷിക്കുമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

Read Also  :  ഇവിടെയുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നൽ പായുന്നു, താലിബാൻ ഭയപ്പെടുത്തുന്നു: ഡോ ഷിംന അസീസ്

കങ്കണയുടെ വാക്കുകള്‍:

‘അഫ്ഗാനിസ്ഥാന് ഇപ്പോള്‍ നമ്മളെ ആവശ്യമുണ്ട് എന്നത് വളരെ ശരിയാണ്. പാലസ്തീന്‍ മുസ്ലീങ്ങള്‍ മരിച്ചപ്പോള്‍ മുതല കണ്ണീര്‍ ഒഴുക്കിയവരെല്ലാം ഇപ്പോള്‍ അഫ്ഗാനി മുസ്ലീങ്ങളുടെ മരണം ആസ്വദിക്കുകയാണ്. നമ്മുടെ രാജ്യത്ത് സിഎഎ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി. അതിലൂടെ ഹിന്ദു, സിഖ്, ബുദ്ധമതക്കാര്‍, ജയ്‌നര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ പിന്നെ മറ്റ് മുസ്ലീം രാജ്യങ്ങളിലെ ന്യൂനപക്ഷ മതസ്തര്‍ക്കും ജീവിക്കാനുള്ള സ്ഥലവും പ്രതീക്ഷയും നല്‍കിയതിനും നന്ദി പറയുന്നു. നമുക്ക് അഫ്ഗാനിസ്ഥാനെ മുഴുവനായും സംരക്ഷിക്കാനായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സഹാനുഭൂതി തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണ്. നമ്മള്‍ അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷ മതസ്തരെ രക്ഷിക്കാന്‍ പോവുകയാണ്. അങ്ങനെ ഒരുനാള്‍ നമ്മള്‍ ഈ ലോകത്തെ തന്നെ രക്ഷിക്കും. അഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button