ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി പുറപ്പെട്ട ഇന്ത്യൻ വ്യോമസേനാ വിമാനം ഡൽഹിയിലെത്തി. അടുത്ത വിമാനം യാത്രക്കാരുമായി ഉടനെത്തുമെന്നാണ് വിവരം.
Read Also: ഇരുപത് വർഷത്തെ പോരാട്ടത്തിന് ശേഷം വിജയം: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തെ പ്രശംസിച്ച് ഹമാസ്
കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് കാബൂളിലെത്തിയത്. ഇന്ത്യൻ എംബസി മാത്രമാണ് നിലവിൽ കാബൂളിൽ പ്രവർത്തിക്കുന്നത്. ഇരുന്നൂറോളം ഇന്ത്യൻ പൗരന്മാർ എംബസിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ നയതന്ത്ര ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിപി ഭടൻമാരും ഉൾപ്പെടുന്നുണ്ട്. താലിബാൻ അഫ്ഗാനിസ്ഥാനിൽ മുന്നേറും മുൻപേ തന്നെ അവിടെ പ്രവർത്തിച്ചിരുന്ന ഇന്ത്യയുടെ നാല് കോൺസുലേറ്റുകളും അടച്ചിരുന്നു.
Read Also: താലിബാന്‍ തീവ്രവാദികളെ പിന്തുണച്ച് പാകിസ്താനും ചൈനയും രംഗത്ത് വന്നതോടെ ഉറ്റുനോക്കി ഇന്ത്യ
Post Your Comments