തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് താന്‍ പിന്മാറിയെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുക്കുമെന്നും നിശ്ചയിച്ച പ്രകാരം ആശംസകള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.
Read Also : ഒരു നിശ്ചല ചിത്രം കാര്യങ്ങൾ മോശമായ കാഴ്ചയായി മാറ്റും: പന്ത് ചുരണ്ടൽ വിവാദത്തിന് പ്രതികരണവുമായി മൈക്കൽ വോൺ
കുറിപ്പിന്റെ പൂർണരൂപം :
ജനകീയാസൂത്രണത്തിൻ്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റിൽ അവിടെ സംസാരിച്ച മുഴുവൻപേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതിൽ സംഘാടകരായ എൻ്റെയോ അനിയൻ്റെയോ പേരില്ല. ഞങ്ങൾ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിൻ്റെ പ്രോട്ടോക്കോളിൽ നടന്നു. ഇന്ന് 25-ാം വാർഷികവും അങ്ങനെ തന്നെ.
അതുകൊണ്ട് ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എൻ്റെ പേരിൽ വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്ന് മാധ്യമ സുഹൃത്തുക്കൾ പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.
ചടങ്ങിൽ നിന്ന് ഞാൻ പിന്മാറിയെന്നൊക്കെയുള്ള വാർത്തകൾ അസംബന്ധമാണ്. ചടങ്ങിൽ ഞാൻ ഓൺലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകൾ അറിയിക്കുകയും ചെയ്യും. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളിൽ കൂടുങ്ങരുതെന്ന് പാർട്ടി സഖാക്കളോടും പാർട്ടി ബന്ധുക്കളോടും അഭ്യർത്ഥിക്കുന്നു.
Post Your Comments