തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1966 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 633 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1876 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10480 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 77 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരേ പ്രാധാന്യമുണ്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം സിറ്റിയിൽ 416 കേസുകൾ രജിസ്റ്റർ ചെയ്തു. 40 പേരാണ് അറസ്റ്റിലായത്. 116 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 250 കേസുകൾ രജിസ്റ്റർ ചെയ്യുകയും 37 പേർ അറസ്റ്റിലാകുകയും 70 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 57 കേസുകളും കൊല്ലം സിറ്റിയിൽ 549 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: അഫ്ഗാനിസ്താനിലെ സ്ത്രീകളെയോർത്ത് അഗാധമായ ആശങ്കയുണ്ട്: പ്രതികരണവുമായി മലാല യൂസഫ്‌സായ്
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി -416, 40, 116
തിരുവനന്തപുരം റൂറൽ – 250, 37, 70
കൊല്ലം സിറ്റി – 549, 30, 54
കൊല്ലം റൂറൽ – 57, 57, 138
പത്തനംതിട്ട – 48, 43, 85
ആലപ്പുഴ – 26, 8, 39
കോട്ടയം – 84, 84, 378
ഇടുക്കി – 61, 3, 14
എറണാകുളം സിറ്റി – 101, 33, 23
എറണാകുളം റൂറൽ – 102, 18, 163
തൃശൂർ സിറ്റി – 9, 15, 5
തൃശൂർ റൂറൽ – 18, 13, 39
പാലക്കാട് – 24, 27, 3
മലപ്പുറം – 55, 65, 201
കോഴിക്കോട് സിറ്റി – 4, 4, 2
കോഴിക്കോട് റൂറൽ – 54, 65, 5
വയനാട് – 18, 0, 29
കണ്ണൂർ സിറ്റി – 50, 50, 177
കണ്ണൂർ റൂറൽ – 5, 5, 101
കാസർഗോഡ് – 35, 36, 234
Post Your Comments