ഭക്ഷണത്തിന് ശേഷം കുളിക്കുകയും വായ് കഴുകുകയും ചെയ്യുന്നത് പലരുടെയും ശീലമാണ്. മത്സ്യം കഴിച്ചതിന്റെയും മറ്റുമുളള ഗന്ധം അങ്ങനെ മാറ്റാന്‍ സാധിക്കും. എന്നാല്‍ വിയര്‍പ്പിന്റെ ദുര്‍ഗന്ധം മാറ്റാന്‍ യാതൊരു മാര്‍ഗവും ആരും കണ്ടുപിടിച്ചിട്ടില്ല. ചിലര്‍ ഒരു കാരണവും ഇല്ലാതെ വിയര്‍ക്കും. ചിലരുടെ വിയര്പ്പിന് വല്ലാത്ത ദുര്‍ഗന്ധവും ഉണ്ടാകും. ഇതിന്റെ കാരണം വ്യക്തമല്ലങ്കിലും ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകുമെന്നാണ് പറയുന്നത്. അത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം.
മദ്യം
മദ്യപാനം മൂലം ശരീര ദുര്‍ഗന്ധം ഉണ്ടാകുമെന്ന് എല്ലാവര്ക്കും അറിയാം. മദ്യം ദുര്‍ഗന്ധമുള്ള വിയര്‍പ്പിനെ ഉണ്ടാക്കുന്നു. മദ്യത്തിലെ അസറ്റിക് ആസിഡും ശരീരത്തിലം ബാക്റ്റീരയും ചേര്‍ന്നാണ് ഇത് ഉണ്ടാക്കുന്നത്.
മുട്ട, പാല്
മുട്ട, പാല് എന്നിവയൊക്കെ ശരീരത്തിലെ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ അംശമാണ് ചീഞ മുട്ടയുടെ ഗന്ധം ഉണ്ടാക്കുന്നത്. സള്‍ഫര്‍ പലപ്പോഴും ത്വക്കിലെ ബാക്റ്റീരിയയുമായി ചേര്‍ന്നാണ് ഇത്തരം ദുര്‍ഗന്ധം ഉണ്ടാക്കുന്നത്. അതിനാല്‍ ഇവ ഭക്ഷണത്തില്‍ മിതമായി മാത്രം ഉപയോഗിക്കുക.
Read Also : ഭർത്തൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: സ്ത്രീധന പീഡനമാണെന്ന് ആരോപിച്ച് ബന്ധുക്കൾ
സാവള, വെളുത്തുളളി
സാവള, വെളുത്തുളളി തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളും കോളിഫ്ലവറുമൊക്കെ ഇത്തരത്തില്‍ ശരീരത്തിലെ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. സാവള, വെളുത്തുളളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് പദാര്ത്തങ്ങളാണ് ഇതിന് കാരണം. ഇവ ശരീരത്തിലെ വിയര്‍പ്പുമായി ചേരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. കോളിഫ്ലവറില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറും ദുര്‍ഗന്ധത്തിന് കാരണമാകുന്നു.
മത്സ്യം
മത്സ്യത്തിന് അതിന്റെതായ ദുര്‍ഗന്ധം ഉണ്ട്. എന്നാല്‍ നന്നായി വ്യത്തിയാക്കിയ ശേഷം പാകം ചെയ്ത മത്സ്യം കഴിച്ചാല്‍ എല്ലാര്ക്കും ഇത്തരത്തിലുളള ദുര്‍ഗന്ധം വരണമെന്നില്ല. എന്നാല്‍ ജനതകമായി ചിലര്‍ക്ക് മത്സ്യം കഴിച്ചാല്‍ ദുര്‍ഗന്ധം ഉണ്ടാകും.
Post Your Comments