KeralaLatest NewsNews

വീട്ടമ്മയുടെ നമ്പര്‍ കോള്‍ഗേളെന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ വലയില്‍

പ്രതികള്‍ വലയിലായത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന്‌

ചങ്ങനാശേരി: ലൈംഗിക തൊഴിലാളിയെന്ന പേരില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്ത കേസില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ അറസ്റ്റിലായി. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ  കോടതിയില്‍  ഹാജരാക്കി.

Read Also : പെണ്‍കുട്ടികളെ താലിബാന്‍ പോരാളികളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നില്ല : വാര്‍ത്തകള്‍ തള്ളി താലിബാന്‍

വീട്ടമ്മയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികളുടെ അറസ്റ്റുണ്ടായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ലൈംഗികത്തൊഴിലാളി എന്ന പേരിലാണ് ചങ്ങനാശേരി സ്വദേശിനിയായ തയ്യല്‍ജോലിക്കാരിയായ യുവതിയുടെ നമ്പര്‍ പ്രചരിപ്പിക്കപ്പെട്ടത്. ദിവസവും ഇരുനൂറിലധികം കോളുകളാണ് ഇവര്‍ക്ക് വന്നുകൊണ്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button