കാബൂള്‍: അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്‌ഗാനിൽ താലിബാൻ ശക്തി പ്രാപിച്ചു കഴിഞ്ഞു. തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ താലിബാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
read also: അഫ്ഗാനിസ്താനിലെ സ്ത്രീകളെയോർത്ത് അഗാധമായ ആശങ്കയുണ്ട്: പ്രതികരണവുമായി മലാല യൂസഫ്‌സായ്
അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പൂര്‍ണമായും താലിബാനിന്റെ അധീനതയിലാണ്. അതേസമയം ജനങ്ങള്‍ ഭയപ്പെടരുതെന്നും ക്രമസമാധാനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും താലിബാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതോടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും താജിക്കിസ്ഥാനിലേക്ക് പാലായനം ചെയ്തതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
Post Your Comments