പെണ്‍കുട്ടികളെ താലിബാന് പോരാളികളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നില്ല : വാര്‍ത്തകള്‍ വ്യാജമെന്ന് താലിബാന്
കാബൂള്‍: അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികളെ താലിബാന് പോരാളികളെ കൊണ്ട് നിര്‍ബന്ധമായി വിവാഹം കഴിപ്പിക്കുന്നില്ലെന്ന് താലിബാന്. ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് താലിബാന് വക്താക്കള്‍ പറയുന്നു. താലിബാന് വക്താവ് സുഹൈല്‍ ഷഹീന് ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : അഫ്ഗാനിസ്താന്റെ പൂര്‍ണ നിയന്ത്രണം താലിബാന് പിടിച്ചു : അലി അഹമ്മദ് ജലാലി പുതിയ പ്രസിഡന്റാകുമെന്ന് സൂചന
സ്ത്രീകളെ നിര്‍ബന്ധിതമായി പെണ്‍കുട്ടികളെ താലിബാന് തീവ്രവാദികള്‍ക്ക് വിവാഹം കഴിച്ച് നല്‍കുന്നതെന്ന വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്നാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന് ട്വീറ്റില്‍ പറയുന്നത്. താലിബാനെതിരെ തെറ്റായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളുമാണ് അഫ്ഗാന് ഭരണകൂടം നടത്തുന്നതെന്നാണ് താലിബാന്റെ വാദം. തങ്ങളുടെ പോരാളികളെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിന് വേണ്ടി അഫ്ഗാനി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയാണെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താലിബാനും രംഗത്തെത്തിയിട്ടുള്ളത്.
Post Your Comments