ചെന്നൈ : സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ഇന്നലെ ചെന്നൈയിലെത്തിയാണ് 62-കാരനായ മൻമോഹൻ മിശ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 35 വർഷം മുൻപ് യുപിയിൽ നിന്നെത്തി ചെന്നൈയിൽ സ്ഥിര താമസക്കാരനാക്കിയ ആളാണ് മൻമോഹൻ.
Read Also : കഴിഞ്ഞ 10 വര്‍ഷമായി മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് എന്റെ സിനിമയാണ്: സന്തോഷ് പണ്ഡിറ്റ്
സോഷ്യൽമീഡിയയിൽ സജീവമായ മൻമോഹൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനേയും പ്രധാനമന്ത്രി നരേമോദിയേയും നിരന്തരം അധിക്ഷേപിച്ചിരുന്നു. ഹിന്ദിയിലാണ് മൻമോഹന്റെ വീഡിയോകൾ. പ്രധാനമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോയാണ് കൂടുതലും ഇയാൾ പങ്കുവെച്ചിരുന്നത്. ഉത്തർപ്രദേശിൽ ഈ വീഡിയോകൾക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ചിലർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോട്വാലി പോലീസാണ് മൻമോഹനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments