തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിട്ട് വാക്‌സിൻ കമ്പനികളിൽ നിന്ന് വാക്‌സിൻ സംഭരിച്ച വകയിൽ 29.29 കോടി രൂപയാണ് ചെലവഴിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ ഉന്നയിച്ച നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കെ.ജെ മാക്‌സി എംഎൽഎ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്.
Read Also: പ്രധാനമന്ത്രിയെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ച 62-കാരൻ അറസ്റ്റിൽ
സംസ്ഥാനത്ത് വാക്‌സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 30 വരെയുള്ള വിവരങ്ങൾ അനുസരിച്ച് 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. നടപ്പ് സാമ്പത്തിക വർഷം കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭരിക്കാൻ 324 കോടി രൂപ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് പിപിഇ കിറ്റുകൾ, കോവിഡ് ടെസ്റ്റ് കിറ്റുകൾ, വാക്‌സിൻ എന്നിവ സംഭരിക്കുന്നതിനാൽ 318.2747 കോടി രൂപ വിനിയോഗിച്ചുവെന്നും അദ്ദേഹം വിശദമാക്കി.
29,29,97,250 കോടി രൂപയാണ് കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ സംഭരിക്കുന്നതിനായി വിനിയോഗിച്ചത്. ആകെ 13,42,540 ഡോസ് വാക്‌സിൻ സർക്കാർ നേരിട്ട് സംഭരിച്ചു. ഇതിൽ 8,84,290 ഡോസ് വാക്‌സിന്റെ വില മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: നാല് വശങ്ങളിൽ നിന്നും കാബൂളിനെ വളഞ്ഞ് താലിബാൻ: അഫ്ഗാൻ സൈന്യത്തോട് പിന്മാറാൻ മുന്നറിയിപ്പ്
Post Your Comments