തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാതന്ത്ര്യ ദിന ആഘോഷത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആഗസ്റ്റ് 15-നെ ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവർ സഖാക്കളെ പറഞ്ഞ് പഠിപ്പിച്ചു. കോൺഗ്രസ് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പിൽ കുമ്പിട്ട് പറയുന്നതിന് തുല്യമാണ് ഇത്’- സുധാകരൻ പറഞ്ഞു.
Post Your Comments