NattuvarthaLatest NewsKeralaNews

വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തം : എപി അബ്ദുള്ളക്കുട്ടി

ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

കണ്ണൂർ: വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നനെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം.

കണ്ണൂരിൽ യുവമോർച്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എപി അബ്ദുള്ളക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നടന്ന ക്രൂരമായ വംശഹത്യയാണ് മലബാർ കലാപമെന്നും മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല മറിച്ച് ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടിപറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button