Latest NewsIndiaNews

ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിച്ച് അണക്കെട്ട്

ജമ്മുകശ്മീര്‍ : ജമ്മു കശ്മീരിലെ ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണത്തില്‍ പ്രകാശിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിപ്പിക്കുന്നത്. ഇക്കുറി കശ്മീരില്‍ ബാഗ്ലിഹാര്‍ അണക്കെട്ട് പോലെ നിരവധി സ്ഥലങ്ങള്‍ ഇന്ത്യന്‍ പതാകയുടെ നിറങ്ങളാല്‍ അലങ്കരിച്ചിരുന്നു.

ജമ്മു കശ്മീരിലെ റംബാന്‍ മേഖലയില്‍ ചെനാബ് നദിക്ക് കുറുകെയുള്ള ജലവൈദ്യുത പദ്ധതിയാണ് ബാഗ്ലിഹാര്‍ അണക്കെട്ട്. ഇക്കുറി കശ്മീരില്‍ ഒട്ടനവധി സ്ഥലങ്ങള്‍ ത്രിവര്‍ണ്ണപ്പതാകയുടെ നിറങ്ങളാല്‍ അലങ്കരിച്ചിരുന്നു. ആഗസ്റ്റ് ആറിന് ശ്രീനഗറിലെ ലാല്‍ ചൗകിലെ ക്ലോക്ക് ടവറിനെ ത്രിവര്‍ണ്ണപ്പതാകയുടെ നിറങ്ങള്‍ പൊഴിച്ച് പ്രകാശിച്ചിരുന്നു. ശ്രീനഗര്‍ മേയര്‍ ജുനൈദ് മട്ടു ട്വിറ്ററില്‍ ഇതിന്റെ ചിത്രവും പങ്കുവെച്ചിരുന്നു. 1992ല്‍ ലാല്‍ ചൗക്കില്‍ ആദ്യമായി പതാക ഉയര്‍ത്തിയത് മുരളി മനോഹര്‍ ജോഷിയാണ്. അതുപോലെ ബാഹു കോട്ടയും ജമ്മു റെയില്‍വേ സ്റ്റേഷനും ത്രിവര്‍ണ്ണനിറങ്ങളാല്‍ പ്രകാശിപ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button