ഡൽഹി: രാജ്യത്തിൻറെ 75ാം സ്വാതന്ത്ര്യദിന സമ്മാനമായി നിരത്തുകളില്‍ ഇനി ഒല ഇലക്‌ട്രിക് സ്‌കൂട്ടറും. ‘ഒല വെറുമൊരു സ്കൂട്ടറല്ല, ലോകത്തെ ഏറ്റവും മികച്ച സ്കൂട്ടറാണ്’ കമ്പനി സ്ഥാപകന്‍ ഭാവിഷ് അഗര്‍വാളാണ് ഇങ്ങനെ അവകാശപ്പെടുന്നത്. മൂന്നു മോഡലുകളുള്ള ഒല സ്കൂട്ടര്‍ പത്തു നിറങ്ങളില്‍ ലഭ്യമാണ്. രൂപകല്‍പ്പനയിലും മറ്റ് സ്കൂട്ടറുകളോട് വേറിട്ടു നില്‍ക്കുന്നതാണ് ഒല ഇലക്ട്രിക് സ്കൂട്ടര്‍.
വിപണിയിലിറങ്ങുന്നതിന് മുമ്പ് ബുക്കിങ്ങിന്റെ ആദ്യദിനം തന്നെ ഒരു ലക്ഷത്തോളം പേരാണ് സ്‌കൂട്ടര്‍ ഓര്‍ഡര്‍ ചെയ്തത്. എസ് വണ്‍, എസ് വണ്‍ പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സാറ്റിന്‍, മാറ്റ്, ഗ്ലോസി എന്നിങ്ങനെ ഫിനിഷില്‍ സ്കൂട്ടർ ലഭിക്കും.
രണ്ടു മോഡലുകൾക്കും ഡിസൈനിൽ മാറ്റങ്ങളൊന്നുംതന്നെയില്ല. എസ് വൺ മോഡലിന് 90 കിലോമീറ്ററാണ് ടോപ് സ്പീഡ്. 3.6 സെക്കന്‍ഡിൽ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റർ വേഗതയിലെത്തും. 8.5കിലോവാട്ട് പീക്ക് പവര്‍ എഞ്ചിന്‍. നോര്‍മല്‍, സ്‌പോര്‍ട് എന്നീ രണ്ടു വിഭാഗങ്ങളിലായി സ്‌കൂട്ടര്‍ ലഭിക്കും. ഒരൊറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ യാത്ര ചെയ്യാൻ കഴിയുന്ന ബാറ്ററിയാണ് സ്കൂട്ടറിന് നൽകിയിട്ടുള്ളത്.
എസ് വൺ മോഡലിന് 99,999, എസ് വൺ പ്രോ മോഡലിന് 129,999 എന്നിങ്ങനെയാണ് വില. സംസ്ഥാനങ്ങള്‍ നല്‍കുന്ന സബ്‌സിഡിക്ക് അനുസൃതമായി വിലയില്‍ കുറവ് സംഭവിക്കാം. ഇഎംഐ ഓപ്ഷനും കമ്പനി നൽകുന്നുണ്ട്.
Post Your Comments