മുഖസൗന്ദര്യത്തിന് പപ്പായ എത്രമാത്രം ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍, കറുപ്പ് എന്നിവ മാറാന്‍ പപ്പായ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ പപ്പായ ചുമ്മാ അങ്ങ് തേച്ച് പിടിപ്പിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് ഈ രീതിയില്‍ ഫെയ്സ് പാക്കുകളായി ഉപയോഗിക്കുന്നത്.
അരക്കപ്പ് പഴുത്ത പപ്പായ ചെറുതായി അരിഞ്ഞ് നന്നായി ഉടച്ചെടുക്കാം. ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും കൂടെ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഉണങ്ങാനായി 10-15 മിനിറ്റെങ്കിലും കാത്തിരിക്കാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
ഒരു പകുതി കുക്കുമ്പര്‍ ചെറിയ കഷ്ണങ്ങളായി അരിഞ്ഞടുത്ത് അതിലേയ്ക്ക് കാല്‍ കപ്പ് പപ്പായ കഷ്ണങ്ങളും കാല്‍ക്കപ്പ് പഴുത്ത വാഴപ്പഴവും ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച് 15 മിനിറ്റ് കാത്തിരിക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക.
അരക്കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ പാലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും ഇടുക. ഏകദേശം 15 മിനിറ്റ് നേരം കാത്തിരുന്ന ശേഷം തുടര്‍ന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഉപയോഗിക്കാം.
Post Your Comments