തിരുവനന്തപുരം: ആറ്റിങ്ങലില്‍ വഴിയരികില്‍ മത്സ്യക്കച്ചവടം നടത്തിയിരുന്ന അല്‍ഫോണ്‍സിയയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതില്‍ പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി. സംഭവത്തിൽ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച നഗരസഭാ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
നടപടി വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് പരിശോധിക്കും. നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയാണോ ഒഴിപ്പിക്കല്‍ നടത്തിയതെന്നും പരിശോധിക്കും.
ഒഴിപ്പിക്കലിന്റെ ഭാഗമായി പിടിച്ചെടുത്ത മത്സ്യങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിനുപകരം നശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
Post Your Comments