KeralaLatest NewsNews

‘കത്ത് കിട്ടി’: കുറ്റക്കാര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മൂന്ന് വര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മ്മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നുവെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: മൂന്ന് വര്‍ഷം ഗ്യാരന്റിയോട് കൂടി നവീകരിച്ച ദേശീയ പാത ഒന്നര വര്‍ഷം ആകുന്നതിന് മുന്‍പ് യാത്ര ദുഷ്‌കരമാക്കുന്ന വിധത്തില്‍ കുണ്ടും കുഴിയും രൂപപ്പെട്ടുവെന്ന ആരിഫ് എംപിയുടെ കത്തിന് പ്രതികരിച്ച് പൊതുമരാമരത്ത് മന്ത്രി മുഹമ്മദ് റിയാസ്. ‘ആരിഫ് എംപിയുടെ കത്ത് ലഭിച്ചു. കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കും. ജി .സുധാകരന്‍ മന്ത്രിയായ കാലത്തും പരാതി ലഭിച്ചിരുന്നു’- മന്ത്രി പറഞ്ഞു. ജി. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് കാണിച്ചാണ് എ.എം. ആരിഫ് കത്ത് നല്‍കിയത്.

Read Also: കായിക താരങ്ങള്‍ക്ക് സംവരണം ഉറപ്പാക്കി സംസ്ഥാനം

കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണെങ്കിലും നിര്‍മാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതാണ്. മൂന്ന് വര്‍ഷം ഗ്യാരന്റിയോടെ നിര്‍മ്മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നുവെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button