ചെന്നൈ : ദളിത് വിരുദ്ധ പരാമർശം നടത്തിയ നടിയും മോഡലും യൂട്യൂബറുമായ മീര മിഥുൻ അറസ്റ്റിൽ. താരം കഴിഞ്ഞ ആഴ്ച്ച സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായിരുന്നു. ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കും പ്രതികളെന്നും തമിഴ് സിനിമ മേഖലയിലെ ദളിത് സംവിധായകരെ ബഹിഷ്ക്കരിക്കണമെന്നുമാണ് വീഡിയോവിൽ മീര മിഥുൻ പറഞ്ഞത്.
ഇതോടെ നടിയ്ക്കെതിരെ വിടുതലൈ ചിരുതൈകൾ കക്ഷിയുടെ നേതാവ് വണ്ണി അരസുവാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ് സി എസ് ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരണാണ് കേസെടുത്തിരിക്കുന്നത്. കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
Read Also : വായ്പാ കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: ആശ്വാസ നടപടിയുമായി സഹകരണ വകുപ്പ്
അതേസമയം, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ കണ്ട് അലറിക്കരയുന്ന നടിയുടെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ വെച്ചാണ് താരത്തെ പിടികൂടിയതെന്നാണ് സൂചന.
Post Your Comments