ന്യൂഡൽഹി : പ്രതിരോധ സേനാവിഭാഗങ്ങളില്‍ നിരവധി ഒഴിവുകൾ. ഡിഫന്‍സ് സര്‍വിസസ് എക്സാമിനേഷന് വഴി പ്രതിരോധ സേനാവിഭാഗങ്ങളില്‍ ബിരുദക്കാര്‍ക്ക് ഓഫിസറാകാം. ആകെ 339 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ്.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡെറാഡൂണ്‍-153ാമത് കോഴ്സ് 2022 ജൂലൈയിലാരംഭിക്കും. ഒഴിവുകള്‍ 100 (13 ഒഴിവുകള്‍ NCC ‘C’ സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് (ആര്‍മി വിങ്) ഉള്ളതാണ്). ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല-എക്സിക്യൂട്ടിവ് ബ്രാഞ്ച് ജനറല്‍ സര്‍വിസ്/ഹൈഡ്രോ-കോഴ്സ് 2022 ജൂലൈയിലാരംഭിക്കും (മൂന്ന് ഒഴിവുകള്‍ NCC ‘C’ സര്‍ട്ടിഫിക്കറ്റ് ‘നേവല്‍ വിങ്’ ഉള്ളവര്‍ക്കാണ്). ആകെ 22 ഒഴിവുകളാണുള്ളത്.
എയര്‍ഫോഴ്സ് അക്കാദമി, ഹൈദരാബാദ്-പ്രീ ഫ്ലൈയിങ് ട്രെയിനിങ് കോഴ്സ് 2022 ജൂലൈയില്‍ ആരംഭിക്കും. ഒഴിവുകള്‍ 32 (മൂന്ന് ഒഴിവുകള്‍ NCC ‘C’ എയര്‍വിങ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ്). ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ-116ാമത് എസ്.എസ്.സി മെന്‍ നോണ്‍ ടെക്നിക്കല്‍ കോഴ്സ് 2022 ഒക്ടോബറില്‍ തുടങ്ങും. ഒഴിവുകള്‍ 169.
അപേക്ഷ ഫീസ് 200 രൂപ. വനിതകള്‍ക്കും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കും ഫീസില്ല. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി https://upsconline.nic.inല്‍ ആഗസ്റ്റ് 24 വൈകിട്ട് ആറിനകം സമര്‍പ്പിക്കണം.
Post Your Comments