മിക്ക ആളുകളും ഇപ്പോൾ ജോലിയ്ക്കായി ‘വർക്ക് ഫ്രം ഹോം’ സംവിധാനമാണ് ഉപയോഗിക്കുന്നത്. സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമെല്ലാം ‘വര്‍ക്ക് ഫ്രം ഹോം’ ഗുണം ചെയ്യുമെങ്കിലും ചില ദോഷവശങ്ങൾ കൂടി ഇതിന് പിന്നിലുണ്ട്. ‘വര്‍ക്ക് ഫ്രം ഹോം’ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവർ ഈക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മതി
വീട്ടിൽ പാകം ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വറുത്ത ഭക്ഷണം, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, പഞ്ചസാര, മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ പോലുള്ള ഉയർന്ന കലോറി ഭക്ഷണങ്ങൾ ഒഴിവാക്കണം.
Read Also : കെഎസ്എഫ്ഇ ചിട്ടി പിടിച്ച ശേഷം ഈടായി വ്യാജ പ്രമാണം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി പിടിയില്‍
ഭക്ഷണം സ്വയം തയ്യാറാക്കാൻ ശ്രമിക്കുക…
സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് ശീമാക്കുക. ഭക്ഷണം എല്ലാ അവശ്യ പോഷകങ്ങളും ഉൾക്കൊള്ളുന്നതായിരിക്കണം. ഭക്ഷണം വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ സലാഡുകളും സൂപ്പുകളും ഉൾപ്പെടുത്തുക. പഴങ്ങളും പയർവർഗങ്ങളും പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഭാരം ഇടയ്ക്കിടെ പരിശോധിക്കുക…
ഭാരം നിരീക്ഷിച്ച് ബോഡി മാസ് സൂചിക (ബിഎംഐ) കണക്കാക്കുക. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഭാരം, ബിഎംഐ എന്നിവ പതിവായി പരിശോധിക്കുക.
ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പഞ്ചസാര പാനീയങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, പഴച്ചാറുകൾ എന്നിവ ഒഴിവാക്കുക.
വ്യായാമം ചെയ്യുക
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ദിവസവും ഏതെങ്കിലും വ്യായാമം ചെയ്യാനായി സമയം മാറ്റിവയ്ക്കുക. നൃത്തം ചെയ്യാനും എയ്റോബിക്സ്,സ്ട്രെച്ചുകൾ, പുഷ്-അപ്പുകൾ, ബർപീസ്, മറ്റ് വർക്കൗട്ടുകൾ എന്നിവ ഭാരം കുറയ്ക്കാൻ സഹായിക്കും. ധ്യാനിക്കുന്നതിലൂടെയോ യോഗ ചെയ്യുന്നതിലൂടെയോ സമ്മർദ്ദവും കുറയ്ക്കാം.
Post Your Comments