വൃത്തിയില്ലാത്ത ഭക്ഷണവും കുടിവെള്ളവും ഉപയോഗിച്ചാൽ പല തരത്തിലുള്ള ബാക്ടീരിയല്‍ ബാധയുണ്ടാകാന്‍ സാധ്യതകളുണ്ട്. ഇതില്‍ തന്നെ സാല്‍മോണല്ലയുടെ ആക്രമണമാണ് ഏറ്റവുമധികം ഭയക്കേണ്ടത്. പ്രധാനമായും കുടലിനെയാണ് ഈ ബാക്ടീരിയ ആക്രമിക്കുക. പാല്‍, മുട്ട, ബീഫ് തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യത്തിന് വേവിക്കാതെ കഴിക്കുന്നതും, ഇവയെല്ലാം കേടായ ശേഷം കഴിക്കുന്നതുമെല്ലാം സാല്‍മോണല്ല ശരീരത്തിലെത്താന്‍ കാരണമാകുന്നു.
തലച്ചോര്‍, ഹൃദയം, മജ്ജ- എന്നിവിടങ്ങളിലെല്ലാം സാല്‍മോണല്ലയുടെ സാന്നിദ്ധ്യം അണുബാധയ്ക്ക് കാരണമാകും. രക്തത്തില്‍ കലര്‍ന്ന് ശരീരത്തിലെ ആകെ കലകളേയും തകര്‍ത്തേക്കാം. ഗുരുതരമായ നിര്‍ജലീകരണമാണ് സാല്‍മോണല്ലയുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം. വയറിളക്കമോ ഛര്‍ദ്ദിയോ മൂലം ശരീരത്തിലെ മുഴുവന്‍ ജലാംശവും നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ശക്തമായ വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ശരീരവേദന, തലവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
Read Also : കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
വൃത്തിയില്ലാത്ത വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതോ പച്ചക്കറിയോ പഴങ്ങളോ കഴുകുന്നതോ എല്ലാം ഈ ബാക്ടീരിയ ശരീരത്തിലെത്താന്‍ കാരണമാകുന്നു. കടല്‍ ഭക്ഷണങ്ങള്‍, ഇറച്ചി തുടങ്ങിയവയിലെല്ലാം പൊതുവേ സാല്‍മോണല്ല കാണപ്പെടുന്നുണ്ട്. ഒപ്പം , അടുക്കള വൃത്തിയില്ലാതാകുന്നതും, കക്കൂസില്‍ നിന്നുള്ള വായു, വെള്ളം തുടങ്ങിയവ അടുക്കളയിലേക്കെത്തുന്നതുമെല്ലാം സാല്‍മോണല്ല ബാക്ടീരിയ എളുപ്പത്തില്‍ ഭക്ഷണത്തില്‍ കലര്‍ന്ന് ശരീരത്തിലെത്താന്‍ വഴിവയ്ക്കുന്നു.
Post Your Comments