ആലപ്പുഴ : ദേശീയപാത 66 ന്റെ നവീകരണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എംപി എഎം ആരിഫ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. കത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെ നേരിട്ട് ബാധിക്കുന്നതല്ലെന്നും റോഡ് നവീകരണത്തിന് മേല്‍നോട്ടം വഹിച്ചത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോള്‍ ഉയര്‍ന്ന വിവാദം തന്നെ ബാധിക്കില്ല. റോഡ് നവീകരണത്തിന് മേല്‍നോട്ടം വഹിച്ചത് മികച്ച ഉദ്യോഗസ്ഥരാണ്. കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോടാണ്. താൻ മന്ത്രിയായിരുന്നപ്പോഴാണ് റോഡുപണി നടന്നത് എന്ന കാര്യത്തിന് എന്താണ് പ്രസക്തി’യെന്നും സുധാകരന്‍ ചോദിച്ചു.
Read Also : രാഹുൽഗാന്ധിയുടെ അക്കൗണ്ട് പുനഃസ്ഥാപിച്ചു, വിമർശനത്തിൽ ഭയന്നെന്ന് കോൺഗ്രസ്
ആരോപണ വിധേയമായ റോഡിന്റെ കരാറുകാർ പെരുമ്പാവൂരുള്ള ഇ.കെ.കെ കൺസ്ട്രക്ഷൻസ് എന്ന സ്വകാര്യ കമ്പനിയാണ്. ഈ കരാറുകാർക്കെതിരെ നേരത്തേ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ ആക്ഷേപം ഉയർന്നിരുന്നു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനുവേണ്ടി ഫണ്ടുതേടി ഏരിയാ നേതൃത്വം ഈ കമ്പനിയെ സമീപിച്ചപ്പോൾ ഫണ്ട് മന്ത്രി ജി സുധാകരന് നൽകിയിട്ടുണ്ട് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ഇതാണ് ആക്ഷേപമായി ഉയര്‍ന്നത്
Post Your Comments