കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽനിന്ന് രണ്ടരക്കിലോ സ്വർണം പിടിച്ചു. പിടിച്ചെടുത്ത സ്വർണത്തിന് വിപണയിൽ 1.22 കോടിയോളം വിലവരും. തിരുനാവായ, തിരൂർ സ്വദേശികളിൽ നിന്നാണ് സ്വർണം പിടിച്ചത്. തിരുനാവായ സ്വദേശിയിൽനിന്നും 1.48 കിലോയും തിരൂർ സ്വദേശി 1.06 കിലോ സ്വർണവുമാണ് കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 37 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.ഡ്രില്ലിംഗ് മെഷീന് ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. 779 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
Post Your Comments