ന്യൂഡൽഹി: അഫ്ഗാന്‍ സൈന്യത്തിന്റെ സഹായത്തിനായി ഇന്ത്യൻ സൈന്യം രാജ്യത്ത് എത്തുന്നത് അത്ര നല്ലതല്ല എന്ന മുന്നറിയിപ്പുമായി താലിബാൻ. വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് താലിബാൻ വക്താവ് മുഹമ്മദ് സുഹൈൽ ഷഹീൻ ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്താനിലുള്ള എംബസികളെ തങ്ങൾ ലക്ഷ്യം വെക്കുന്നില്ല. തങ്ങളുടെ ഭാഗത്ത് നിന്ന് എംബസികൾക്ക് നേരെ അപകടകരമായ കാര്യങ്ങൾ ഉണ്ടാകില്ലെന്ന് ഇയാൾ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യൻ പ്രതിനിധിയും താലിബാനും തമ്മിൽ ചർച്ച നടക്കുമെന്ന വാർത്തകൾ മുഹമ്മദ് സുഹൈൽ തള്ളിക്കളഞ്ഞു.ഒരിക്കലും അങ്ങനെ ഒന്നുണ്ടാവാൻ സാധ്യതയില്ലെന്ന് ഇദ്ദേഹം സൂചിപ്പിച്ചു. അതേസമയം ഇന്ത്യ അഫ്ഗാൻ ജനതയ്ക്ക് നൽകിയ സഹായത്തിന് താലിബാൻ ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തു. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്താനിലെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സഹായത്തെ പ്രശംസിക്കുന്നു. അഫ്ഗാൻ ജനതയ്ക്ക് വേണ്ടി ഡാം നിർമ്മാണം, രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികൾ തുടങ്ങിയവയിൽ ഇന്ത്യയുടെ സഹായത്തെ പ്രശംസിക്കുന്നു.
അതേസമയം ഇന്ത്യയുടെ സൈനിക സാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകരുതെന്നും താലിബാന്‍ വക്താവ് പറയുന്നു. അഫ്ഗാനിസ്ഥാന്റെ വികസനത്തിനും പുനർനിർമ്മാണത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയുള്ള ഏത് കാര്യത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു. താലിബാൻ വക്താവ് പറഞ്ഞു. കാബൂള്‍ പിടിക്കാന്‍ 41 മൈല്‍ മാത്രം അകലയാണ് താലിബാന്‍. അധികം താമസിയാതെ തന്നെ താലിബാന്‍ രാജ്യ തലസ്ഥാനം കീഴടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ആ നിലയ്ക്കാണ് ഇവിടെ ആക്രമണം നടക്കുന്നത് അഫ്ഗാന്‍ സൈന്യം അടക്കം ചെറുത്തുനില്‍പ്പു കൂടാതെ കീഴടങ്ങുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതേസമയം പലായനം ചെയ്യുന്നവരുടെ എണ്ണം ഭീമമായി ഉയരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ തുറന്നിടാന്‍ മറ്റുരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ(യു.എന്‍).ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആയിരങ്ങളാണ് അവസാന അഭയകേന്ദ്രമെന്നോണം കാബൂളിലെത്തിയത്.
Post Your Comments