NattuvarthaLatest NewsKeralaIndiaNews

മരണാനന്തര അവയവദാനം നടത്താൻ സമ്മതപത്രം ഒപ്പിട്ടു നൽകി: മാതൃകയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മരണാനന്തര അവയവദാനം നടത്താനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മാതൃക.
ലോക അവയവദാന ദിനത്തിലാണ് അദ്ദേഹം അവയവദാനത്തിനുള്ള സമ്മത പാത്രത്തില്‍ ഒപ്പിട്ട് നല്‍കിയത്. അവയവദാനം നടത്തുന്നവര്‍ക്കായി മൃതസഞ്ജീവനി നല്‍കുന്ന ഡോണര്‍ കാര്‍ഡ് ഗവര്‍ണര്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന്റെ ആവശ്യകതകളെയും പ്രാധാന്യത്തെയും കുറിച്ച്‌ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് കൂടുതല്‍ ശില്പശാലകളും മറ്റു പരിപാടികളും സംഘടിപ്പിക്കണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

Also Read:ഒളിമ്പിക്സിൽ കൂടുതൽ യോഗ്യത ടി20യ്ക്ക്: ചാപ്പൽ

സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി. മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ വര്‍ഗീസ് മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മതപത്രം ഏറ്റുവാങ്ങിയത്.

അതേസമയം, രാജ്യത്ത് അവയവദാനത്തിന്റെ പ്രാധാന്യം അധികരിച്ചു വരികയാണ്. മരണശേഷം മനുഷ്യശരീരത്തിലെ പങ്കുവയ്ക്കാൻ കഴിയുന്ന എല്ലാ അവയവങ്ങളും മറ്റൊരാൾക്ക് ജീവിതമായി വിട്ടു നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button