KeralaLatest NewsNews

മന്ത്രി എം.വി. ഗോവിന്ദന്റെ ഭാര്യയ്‌ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു : സിപിഎമ്മില്‍ കൂട്ട നടപടി

കണ്ണൂര്‍ : കണ്ണൂർ തളിപ്പറമ്പ് സിപിഎമ്മിൽ കൂട്ട നടപടി. മന്ത്രി എം വി ഗോവിന്ദന്‍റെ ഭാര്യ പി. കെ ശ്യാമളയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച 17 സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെയാണ് അച്ചടക്ക നടപടി.

രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് നടപടി. രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷനും 15 പേരെ പരസ്യമായി ശാസിക്കാനുമാണ് തീരുമാനം.

Read Also  :  കേരളത്തിൽ ഐഎസ് സാന്നിദ്ധ്യം: മുഖ്യമന്ത്രിയുടെയും ബെഹ്‌റയുടെയും പ്രസ്‌താവനകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി വി മുരളീധരന്‍

പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമ സാജന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ സിപിഎം പ്രാദേശിക നേതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് ലൈക്ക് അടിച്ചവര്‍ക്കും കമന്‍റ് ഇട്ടവര്‍ക്കുമെതിരെയാണ് നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button