
കൊച്ചി : നാദിര്‍ഷ സംവിധാനം ചെയ്ത ‘ഈശോ’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന് ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ആണ് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
Read Also : അവിവാഹിതരായ സ്ത്രീകളെ തീവ്രവാദികളുടെ ഭാര്യമാരാക്കാൻ വിട്ടു നൽകണം: അഫ്ഗാനിസ്ഥാനോട് താലിബാൻ
ജയസൂര്യ നായകനാകുന്ന സിനിമയാണ് ഈശോ. ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു കൂട്ടം ആളുകള്‍ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വരികയായിരുന്നു. ഇക്കാര്യത്തില്‍ സിനിമാരംഗത്തും സോഷ്യൽ മീഡിയയിലും നിരവധി ചര്‍ച്ചകളും നടന്നിരുന്നു. പി സി ജോര്‍ജ് അടക്കമുള്ള പ്രമുഖരും ഈശോ എന്ന പേരിനെതിരെ രംഗത്തുവന്നിരുന്നു.
Post Your Comments