Latest NewsKeralaNews

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ശക്തമായ നടപടി സ്വീകരിച്ചെന്ന് വി.എന്‍ വാസവന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ സംഘവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേടുകളില്‍ ശക്തമായ നടപടി സ്വീകരിച്ചെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ക്രമക്കേടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ രണ്ട് ദിവസത്തിനകം ഭരണസമിതി പിരിച്ചു വിട്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read: അവരാരും കൊടും കുറ്റവാളികളോ ഭീകരരോ ഒന്നുമല്ല, വലിച്ചെറിയുന്നത് അവരുടെ അന്നമാണെന്ന് അധികാരികള്‍ ഓര്‍ക്കുക: ഡോ. അനുജ ജോസഫ്

കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തെന്ന് പറഞ്ഞ അദ്ദേഹം പോലീസ് കേസെടുത്തെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അറിയിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം പ്രത്യേക പരിശോധന നടത്തിയെന്ന് വി.എന്‍ വാസവന്‍ പറഞ്ഞു. പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതെന്നും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരാനുള്ള ശക്തമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button