Latest NewsCricketNewsSports

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ രാഹുൽ ദ്രാവിഡ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയാൻ രവി ശാസ്ത്രി സന്നദ്ധത അറിയിച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച് ബിസിസിഐ. ടി20 ലോകകപ്പിനു ശേഷം ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ക്ഷണിച്ചേക്കും. അതേസമയം, രാഹുൽ ദ്രാവിഡിനെ പുതിയ പരിശീലകനായി പരിഗണിക്കുമെന്നും അഭ്യൂഹവും ശക്തമാണ്.

രവി ശാസ്ത്രിയുടെ കരാർ ഈ വർഷം അവസാനിക്കാനിരിക്കെ ഇനി പുതുക്കുന്നില്ലെന്ന് അദ്ദേഹം ബോർഡ് അംഗങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മുഖ്യപരിശീലകന്റെ പ്രായപരിധി 60 ആയതിനാൽ 59കാരനായ ശാസ്ത്രിക്ക് ഇനിയും അവസരം നൽകിയേക്കില്ല.

Read Also:- മെസിയില്ലാത്ത ആദ്യ ലാ ലിഗ സീസണിന് ഇന്ന് തുടക്കം

ഇന്ത്യ അണ്ടർ 19, എ ടീമുകളുടെ പരിശീലകനെന്ന നിലയിൽ തിളങ്ങിയ ദ്രാവിഡാണ് പരിശീലക സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലക്കാരൻ എന്ന നിലയിൽ താരങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവും ദ്രാവിഡിന് മുൻതൂക്കം നൽകുന്നു. മുൻ ഓസ്‌ട്രേലിയൻ താരം ടോം മൂഡി, മഹേല ജയവർധന, വിവിഎസ്‌ ലക്ഷ്മൻ തുടങ്ങിയ പേരുകളും ചർച്ചകളിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button