Life Style

തടി കുറയ്ക്കാൻ കുരുമുളക്

നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മല്‍, തൊണ്ടയടപ്പ് തുടങ്ങിയ കുറയാനും കുരുമുളക് സഹായിക്കും.

➤ ഭക്ഷണത്തില്‍ നിന്നും ശരിയായ വിധത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കുരുമുളക് സഹായിക്കും.

➤ കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്‌സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും.

➤ ശരീരത്തിലെ അമിതമായ ജലാംശവും, ടോക്‌സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാനും ഇത് നല്ലതാണ്.

➤ ചുമയ്ക്കും ജലദോഷത്തിനുമുള്ള പ്രകൃതിദത്തമായ പരിഹാരമാര്‍ഗ്ഗമാണ് കുരുമുളക്. കുരുമുളകിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്.

➤ കുരുമുളകിന്റെ തീവ്രതയും എരിവും കഫം മാറാനും സഹായിക്കും. കുരുമുളകിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ജലദോഷവും ചുമയുമെല്ലാം വരുന്നത് ഒരു പരിധി വരെ തടയും.

Read Also:- മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയത് എട്ട് ലക്ഷം ജേഴ്സികൾ: റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് മെസി

➤ രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്നോ കുരുമുളക് കടിച്ചു ചവച്ചു തിന്നുന്നതും ഏറെ നല്ലതാണ്. ഇതും തടി കുറയുന്നതടക്കമുള്ള പല ആരോഗ്യഗുണങ്ങളും നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button