Latest NewsNewsLife StyleFood & CookeryHealth & Fitness

ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഇനി ഓറഞ്ച് കഴിക്കാം

സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ‘ഓറഞ്ച്’. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കൂടി സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലുള്ള ഫൈബറുകൾ അൾസറും മലബന്ധവും തടയുന്നു. നാരുകളാൽ സമ്പുഷ്ടമായതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഓറഞ്ചിന് സാധിക്കും.

ശ്വാസകോശപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഓറഞ്ച് ഉത്തമമാണ്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തം കട്ടപിടിക്കുന്നതും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. സിട്രിക് ആസിഡിന്റെ മികച്ചൊരു ഉറവിടമാണ് ഓറഞ്ച്. ഇത് വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. വൃക്കരോ​ഗമുള്ളവർ ആഴ്ചയിൽ രണ്ട് തവണ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Read Also  :  വീണ്ടും വ്യോമാക്രമണം : 45 താലിബാൻ ഭീകരരെ വധിച്ച് സുരക്ഷാ സേന

അതൊടൊപ്പം തന്നെ ഓറഞ്ചിൽ വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ദിവസവും രണ്ടര ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button