Life Style

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പേരക്ക

നമ്മുടെ പറമ്പുകളില്‍ ധാരാളം കാണുന്ന പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരയ്ക്കയിലുണ്ട്.

വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പോട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ പേരയ്ക്കക്കു സാധിക്കും. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ദിവസേന ഒരു പേരയ്ക് വീതം കഴിച്ചാല്‍ മതി. പേരയ്ക്ക മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

പേരക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം വിറ്റമിന്‍ ബി9 ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിന്റെ ന്യൂറല്‍ ട്യൂബ് വികാസത്തിനും സഹായിക്കുന്നു. ഹോര്‍മോണുകളുടെ ഉല്‍പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരക്കയിലെ കോപ്പര്‍ സഹായിക്കുന്നു.

Read Also:- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ രാഹുൽ ദ്രാവിഡ്

അതിനാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തങ്ങളെയും സഹായിക്കും. പേരക്കയിലെ മാംഗനീസ് ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവു നല്‍കുന്നു. മാനസികസമ്മര്‍ദം കുറക്കാനുള്ള ഘടകങ്ങളും പേരക്കയിലുണ്ട്. വിറ്റമിന്‍ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നു.

shortlink

Post Your Comments


Back to top button