Life Style

ആരോഗ്യത്തിന് ഇഞ്ചിയിട്ട ചായ

ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇഞ്ചി പലതിനും ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട് . ദഹനക്കേട്, ഓക്കാനം, നെഞ്ചെരിച്ചില്‍ എന്നിവയില്‍ നിന്ന് ആശ്വാസം നേടാനും ഭക്ഷണശേഷം ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കാനുമായി ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ് . ജലദോഷത്തിന് ഇഞ്ചി എല്ലായ്‌പ്പോഴും വീട്ടുവൈദ്യമാണ്. ഇഞ്ചി കഴിക്കുന്നത് ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ജലദോഷം പോലുള്ള വൈറസുകളില്‍ നിന്ന് സംരക്ഷിക്കുമെന്നും പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.ഇഞ്ചിച്ചായയും ആരോഗ്യത്തിനു വളരെ നല്ലതാണ്.തൊണ്ട വേദന, ചുമ എന്നിവയ്ക്കെല്ലാം നല്ലൊരു മരുന്നാണ് ഇഞ്ചിച്ചായ.

ഇഞ്ചിച്ചായ ഉണ്ടാക്കുന്ന വിധം

ഇഞ്ചി – ചെറിയ കഷ്ണങ്ങളാക്കിയത് 1 ടീസ്പൂണ്‍
ചായ പൊടി- 1 ടീസ്പൂണ്‍
വെള്ളം – 3 കപ്പ്
തേന്‍/പഞ്ചസാര – 1ടീസ്പൂണ്‍
പാല്‍- 1 കപ്പ്
നാരങ്ങനീര് – 1 കപ്പ്(ആവശ്യമുള്ളവര്‍)
തയ്യാറാക്കുന്ന വിധം.

ആദ്യം ഒരു പാനില്‍ 3 കപ്പ് വെള്ളം ഒഴിക്കുക.

വെള്ളം നല്ല പോലെ തിളച്ച് വരുമ്പോള്‍ ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ഇഞ്ചി തിളച്ച വെള്ളത്തിലിടുക. ചായ പൊടിയും പാലും തേനും ചേര്‍ക്കുക. നല്ല പോലെ തിളപ്പിക്കുക.
തിളച്ച് വരുമ്പോള്‍ നാരങ്ങ നീരും ചേര്‍ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button