Latest NewsKeralaNews

വീട്ടമ്മയുടെ സംസ്‌കാര ചടങ്ങ് ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദു ആചാരപ്രകാരം: സംഭവം ആലപ്പുഴയിൽ

രണ്ടര സെന്റ് സ്ഥലത്താണ് ഓമനയുടെ താമസം

ആലപ്പുഴ: മതമൈത്രിയുടെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്ന ഒരു വാർത്ത. ഹൈന്ദവ വിശ്വാസിയായ വീട്ടമ്മയുടെ സംസ്‌കാര ചടങ്ങ് ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദു ആചാരപ്രകാരം നടത്തിയ വാർത്തയാണ് ചർച്ചയാകുന്നത്. വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ ഇടമില്ലാത്തതു കാരണമാണ് പള്ളി സെമിത്തേരിയിൽ ചടങ്ങുകൾ നടത്തിയത്. ആലപ്പുഴ, രാമങ്കരി വാഴയില്‍ വീട്ടില്‍ പരേതനായ പുരുഷോത്തമന്‍ ആചാരിയുടെ ഭാര്യ ഓമനയുടെ (63) സംസ്‌കാരമാണ് രാമങ്കരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടത്തിയത്.

read also: കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാസേന: പാക് ഭീകരനെ വധിച്ചു, പിടിച്ചെടുത്തത് വൻ ആയുധശേഖരം

രണ്ടര സെന്റ് സ്ഥലത്താണ് ഓമനയുടെ താമസം. സംസ്‌കരിക്കാന്‍ വീട്ടുവളപ്പില്‍ സ്ഥലമില്ലായിരുന്നു. ഇതു മനസ്സിലാക്കിയ കുടുംബം സമീപത്തെ പള്ളിയിലെ വികാരി ഫാ. വര്‍ഗീസ് മതിലകത്തുകുഴിയെ വിവരം അറിയിച്ചു. അദ്ദേഹം പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും ട്രസ്റ്റിമാരെയും മറ്റു ഭാരവാഹികളെയും വിവരം അറിയിക്കുകയും സംസ്‌കാരം നടത്താനുള്ള സൗകര്യം ഒരുക്കി നല്‍കുകയുമായിരുന്നു. പള്ളി സെമിത്തേരിയില്‍ത്തന്നെ ഹൈന്ദവ ആചാരപ്രകാരം ചടങ്ങുകള്‍ നടത്താനും മൃതദേഹം ദഹിപ്പിക്കാനും പ്രത്യേകം സൗകര്യം നല്‍കി. ട്രസ്റ്റിമാരായ ജോമോന്‍ പത്തില്‍ചിറ, സി പി ജോര്‍ജുകുട്ടി ചേന്നാട്ടുശേരി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി റോയ് അന്‍പതില്‍ചിറ എന്നിവര്‍ ചടങ്ങുകൾ നടത്താൻ നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button