KeralaLatest NewsNews

മീൻകുട്ട തട്ടിത്തെറിപ്പിച്ച അതേ സ്ഥലത്തുതന്നെ കച്ചവടം തുടരും: പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അൽഫോൺസ

ഓർമ്മവെച്ച കാലം മുതൽ മീൻ വിറ്റിരുന്നത് അവനവൻചേരി കവലയിലാണ്

തിരുവനന്തപുരം : മീൻ തട്ടിയെറി‍ഞ്ഞ അതേ സ്ഥലത്തുതന്നെ ഇനിയും കച്ചവടം നടത്തുമെന്ന് ആറ്റിങ്ങൽ സ്വദേശിനി അൽഫോൺസ.ആറ്റിങ്ങൽ നഗരസഭാ ജീവനക്കാരുടെ മർദ്ദനത്തിൽ കൈയ്‌ക്കും മുതുകിനും പരിക്കേറ്റു. എങ്കിലും പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

സംഭവത്തിന്റെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല. ഓർമ്മവെച്ച കാലം മുതൽ മീൻ വിറ്റിരുന്നത് അവനവൻചേരി കവലയിലാണ്. ഇവിടെ തന്നെ വീണ്ടും മീൻ വിൽക്കും. ലോക്ക്ടൗണും , ട്രോളിംഗ് നിരോധനവും ജീവിതം ദുസ്സഹമാക്കി. ഈ കാലത്തും ഒരു വിധമാണ് പിടിച്ചു നിന്നതെന്നും അൽഫോൺസ വ്യക്തമാക്കി.

Read Also  :  പഴയ വാഹനം പൊളിക്കല്‍ നയം : നിയമത്തിന്റെ പരിധിയിൽ എല്ലാ പഴയ വാഹനങ്ങളും വരില്ല, പുതുക്കാനായി അറിയേണ്ടതെല്ലാം

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അൽഫോൺസയുടെ മീൻകച്ചവടം നഗരസഭാ അധികൃതർ തടസ്സപ്പെടുത്തിയത്. കേണുപറഞ്ഞിട്ടും നഗരസഭാ ജീവനക്കാർ തന്റെ മീൻക്കൊട്ട തട്ടിക്കളഞ്ഞന്നാണ് അൽഫോൺസയുടെ പരാതി. അതേസമയം സംഭവം അന്വേഷിക്കാൻ രണ്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ് എന്നാണ് ആറ്റിങ്ങൽ നഗരസഭ പറയുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടപടിയുണ്ടാകു എന്നാണ് നഗരസഭയുടെ അറിയിപ്പ്.

shortlink

Post Your Comments


Back to top button