Latest NewsKeralaNews

തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത: പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ആയിരം രൂപയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാർ ഉത്സവബത്തയായി നൽകുക. 75 തൊഴിൽ ദിനങ്ങൾ പൂർത്തിയായ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത നൽകാനാണ് സർക്കാർ തീരുമാനം.

Read Also: ജനകീയ ഹോട്ടലുകളുടെ വാടക നിരക്ക്, അമ്പത് ശതമാനം വരെ വര്‍ധിപ്പിച്ചുനല്‍കും: മന്ത്രി എം വി ഗോവിന്ദന്‍

സാധാരണ 100 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന തൊഴിലാളികൾക്കാണ് ഉത്സവബത്ത പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് 75 ദിവസം വരെ തൊഴിൽ ദിനങ്ങൾ പൂർത്തിയായവർക്ക് ഉത്സവബത്ത നൽകാൻ തീരുമാനിച്ചത്.

സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ഓണം ബോണസും പ്രഖ്യാപിച്ചിരുന്നു. 4000 രൂപയാണ് ഓണം ബോണസായി നൽകുക. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നൽകാനും തീരുമാനിച്ചു. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപയാണ് നൽകുക.

Read Also: കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് നിരോധിച്ച് താലിബാൻ: ആശുപത്രിയിൽ നോട്ടീസ് പതിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button