Latest NewsNewsInternational

വീണ്ടും വ്യോമാക്രമണം : 45 താലിബാൻ ഭീകരരെ വധിച്ച് സുരക്ഷാ സേന

കാബൂൾ : താലിബാൻ ഭീകരർക്കെതിരെ വീണ്ടും വ്യോമാക്രമണം നടത്തി അഫ്ഗാൻ സേന. ഹെൽമന്ദ് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്. ഏറ്റുമുട്ടലിൽ 45 ഭീകരരെ വധിച്ചു.

Read Also :  10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും : വാഹനങ്ങള്‍ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി 

അഫ്ഗാൻ വ്യോമസേനയുടെ സഹായത്തോടെ നടത്തിയ നിർണായക നീക്കത്തിലാണ് ഭീകരരെ വധിച്ചത്. 22 ഭീകരർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഹെൽമന്ദ് പിടിച്ചെടുക്കാനായിരുന്നു താലിബാന്റെ ശ്രമം. എന്നാൽ ഭീകരരെ വധിച്ച് അഫ്ഗാൻ സേന ഈ നീക്കത്തിന് തടയിടുകയായിരുന്നു. ഹെൽമന്ദിലെ നെേ്രഹ സറാജ് ജില്ലയിലും, അതിർത്തി മേഖലകളിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

രാജ്യത്തെ വിവിധയിടങ്ങളിൽ ആക്രമണം നടത്താനുള്ള താലിബാന്റെ നീക്കത്തിന് ശക്തമായ തിരിച്ചടിയാണ് സൈന്യം നൽകുന്നത്. ഇന്നലെ കാർബോംബ് ആക്രമണം നടത്താനുള്ള നീക്കം സൈന്യം തകർത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button